റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം ആത്മീയ മേധാവി ഡോക്ടര്‍ ദാദി ഹൃദയ മോഹിനി അന്തരിച്ചു

March 12, 2021 - 8:04 am

ജയ്പൂര്‍: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയ മേധാവി(ഗ്ലോബല്‍ ചീഫ്)രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി(93) അന്തരിച്ചു.അന്ത്യ കര്‍മ്മങ്ങള്‍ 2021 മാര്‍ച്ച് 13ന് അബു റോഡിലെ ബ്രഹ്മകുമാരീസ് ആസ്ഥാനത്ത് ശാന്തിഭവന്‍ ക്യാമ്പസില്‍ (മൗണ്ട് അബു രാജസ്ഥാന്‍)നടത്തും. ദാദി ഗുല്‍സാര്‍ എന്ന പേരിലാണ് ദാദി ഹൃദയമോഹിനി അറിയപ്പെട്ടിരുന്നത്.

വനിതകള്‍ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പ്രസ്ഥാനമായ ബ്ര ഹ്മകുമാരീസില്‍ അംഗമായത് എട്ടാം വയസിലാണ് . 140 രാജ്യങ്ങളിലായി 8000ത്തിലധികം രാജയോഗ കേന്ദ്രങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്നു.

122 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ബ്രഹ്മകുമാരീസിന്‍റെ സന്ദേശം പ്രചരിപ്പിച്ച ആത്മീയത, സാമൂഹിക സേവനം എന്നിവയിലെ സംഭാവനകള്‍ മാനിച്ച് ഒഡീഷ യൂണിവേഴ്‌സിറ്റി ഡോക്ട്രേറ്റ് നല്‍കി ആദരിച്ചു. ഒട്ടേറെ രാജ്യാന്തര,ദേശീയ കൂട്ടായ്മയുടെ സംഘാടകയായിരുന്നു. 2020 മാര്‍ച്ച 27ന് രാജ യോഗിനി ദാദി ജാനകിയുടെ നിര്യാണത്തിന് ശേഷമാണ് ആത്മീയ മേധാവിയായി ചുമതലയേല്‍ക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *