കൂടത്തായി കൂട്ടക്കൊലപാതകം പ്രമേയമാക്കി നിര്‍മ്മിച്ച സീരിയലിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒന്നാപ്രതി ജോളി കോടതിയില്‍. സീരിയലിന്റെ സിഡി കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ നല്‍കി. പരിഗണിക്കേണ്ട വിഷയമോണോയെന്ന് പരിശോധിക്കാമന്ന് പ്രിന്‍സിപ്പല്‍ ഷെന്‍സ് കോടതി പ്രതിഭാഗത്തെ അറിയിച്ചു.
കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ തന്നെയും കുടുംബത്തേയും വളരെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ജോളി ഹര്‍ജിയില്‍ പറയുന്നു. മക്കളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും, കെട്ടുകഥകളാണ് പ്രമേയമാക്കിയിരിക്കുന്നതെന്നും വ്യക്തിപരമായി വല്ലാതെ വേദനയുണ്ടാക്കുന്നുണ്ടെന്നും ജോളി ഹര്‍ജിയില്‍ പറയുന്നു.
നിയമ നടപടി സ്വീകരിക്കാനുളള അനുമതിക്കൊപ്പം സിഡി കാണാനുളള അനുമതിയും നല്‍കണം. പരാമര്‍ശം വ്യക്തിപരമായതിനാല്‍ ഇരയെന്ന നിലയില്‍ സിഡി കാണാന്‍ അവകാശമുണ്ടെന്നാണ് ജോളിയുടെ വക്കീല്‍ അഡ്വക്കേറ്റ് ആളൂര്‍ കോടതിയില്‍ വാദിച്ചത്. ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ വൈകരുത്. സീരിയല്‍ തുടരാന്‍ അനുവദിച്ചാല്‍ അത് തെറ്രായ കീഴ് വഴക്കമാവുമെന്നും പ്രതിഭാഗം വാദിച്ചു.