സൗജന്യ പി.എസ്.സി പരിശീലനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പി.എസ്.സി മത്സര പരീക്ഷകൾക്കായി ആറുമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. ഏപ്രിൽ 12നാണ് ക്ലാസുകൾ തുടങ്ങുന്നത്. താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം മാർച്ച് 27ന് മുൻപ് ട്രെയിനിംഗ് സെന്ററിൽ അപേക്ഷ നൽകുകയും ഏപ്രിൽ ഒൻപതിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുകയും വേണം. അപേക്ഷാഫോം ട്രെയിനിംഗ് സെന്റർ ഓഫീസിൽ ലഭിക്കും.

Share
അഭിപ്രായം എഴുതാം