ചാത്തന്നൂര്‍: വൈദ്യുതി ലൈനില്‍ കുടുങ്ങി നാലര മണിക്കൂര്‍ സമയം മരണത്തോട് മല്ലിട്ട പ്രവിനെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. 8/03/21 തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചാത്തന്നൂര്‍ ജംഗ്ഷനിലെ വൈദ്യുതി ലൈനില്‍ മാടപ്രാവ് കാല്‍ കുരുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍മാരായ ഉദയന്‍, പ്രകാശ്, സജാദ് എന്നിവര്‍ പിവിസി പൈപ്പുപയോഗിച്ച രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ പറവൂര്‍ ഫയര്‍സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ യേശുദാസിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം കെ.എസ് ഇബി അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.
ഫയര്‍മാന്‍ സണ്ണിഏണിയിലൂടെ കയറി പ്രാവിന്റെ കാലിലും വൈദ്യുതി ലൈനിലുമായി കുരുങ്ങിയ പ്ലാസ്റ്റിക്ക് ചരടുകള്‍ മുറിച്ചുമാറ്റി പ്രവിനെ താഴെയെത്തിച്ചു. പ്രാവിന്റെ വലതുകാല്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. രൂക്ഷമായ വെയിലേറ്റ് നിര്‍ജ്ജലീകരണം സംഭവിച്ച മൃതപ്രായമായ പ്രാവിന് അഗ്നിശമന സേനാംഗങ്ങള്‍ വെളളം നല്‍കി. തുടര്‍ചികിത്സ ലഭ്യമാക്കുന്നതിനായി സ്ഥലത്തുണ്ടായിരുന്ന ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം ശര്‍മ്മ പ്രാവിനെ ഏറ്റുവാങ്ങി.