കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി എം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് പാർടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം.

ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →