എ കെ ശശീന്ദ്രനെതിരെ എൻ സി പി യിൽ കലാപം, സംസ്ഥാന നിർവാഹക സമിതി അം​ഗം രാജിവച്ചു

കോഴിക്കോട്: എ കെ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻസിപി യിൽ കലാപം. എലത്തൂരിൽ ശശീന്ദ്രനെ സ്ഥാനാർത്ഥി ആക്കിയതിൽ പ്രതിഷേധിച്ച് എൻസിപി സംസ്ഥാന നിർവാഹക സമിതി അം​ഗം പി. എസ് പ്രകാശൻ 08/03/21 തിങ്കളാഴ്ച രാജിവച്ചത്. മാണി. സി. കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശൻ അറിയിച്ചു.

മന്ത്രി എ. കെ ശശീന്ദ്രന് എലത്തൂരിൽ വീണ്ടും സീറ്റ് നൽകിയതിൽ വ്യാപക പ്രതിഷേധമാണ് പാർട്ടിയിൽ ഉയർന്നത്. കോഴിക്കോട് പാവങ്ങാടും എലത്തൂരിലും എ. കെ. ശശീന്ദ്രനെതിരെ പോസ്റ്ററുകളും ഫ്ലക്സുകളും ഉയ‍ര്‍ന്നിരുന്നു. ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് പോസ്റ്ററിൽ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ പുതുമുഖത്തിന് സീറ്റ് നൽകി മത്സരിപ്പിക്കണം. ഫോൺ വിളി വിവാദം മറക്കരുതെന്നും പോസ്റ്ററിലുണ്ടായിരുന്നു. സേവ് എൻസിപി എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Share
അഭിപ്രായം എഴുതാം