ന്യൂഡൽഹി: തന്റെ വാക്കുകൾ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് പ്രതിയെ വിവാഹം ചെയ്യുമോ എന്ന് താന്‍ ചോദിച്ചിട്ടില്ലെന്ന് ബോബ്‌ഡെ പ്രതികരിച്ചു.
‘സ്ത്രീകള്‍ക്ക് കോടതി എല്ലായ്‌പ്പോഴും വലിയ ബഹുമാനം കൊടുക്കാറുണ്ട്,’ എസ്എ ബോബ്‌ഡെ പറഞ്ഞു. വിചാരണ സമയത്ത് പെണ്‍കുട്ടി പ്രതിയെ വിവാഹം കഴിക്കണമെന്ന നിര്‍ദ്ദേശം വെച്ചിട്ടില്ല. നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്നാണ് ചോദിച്ചതെന്നും മറ്റൊരു കേസിന്റെ വാദം കേൾക്കവെ ബോംബ്‌ഡെ 08/03/21 തിങ്കളാഴ്ച പറഞ്ഞു.
ലൈംഗിക പീഡനത്തിനിരയായ 14 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കെയാണ് ജസ്റ്റിസിന്റെ പ്രതികരണം. കോടതി എപ്പോഴും പെണ്‍കുട്ടികളോട് ദയവ് കാണിക്കാറുണ്ടെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ ബിജു പറഞ്ഞു. കേട്ടതില്‍ സന്തോഷമെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഇതിനു വിരുദ്ധമായ അഭിപ്രായമാണ് കോടതിക്കെതിരെ വരുന്നതെന്നും ബോബ്‌ഡെ പറഞ്ഞു. കോടതി എല്ലായ്‌പ്പോഴും സ്ത്രീകളെ ബഹുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയോട് ഇരയെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന ബോബ്‌ഡെയുടെ ചോദ്യമായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. കേസില്‍ പ്രതിയായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യഹര്‍ജി സുപ്രീംകോടതിയില്‍ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ ചോദ്യം.