ഗുഹാവത്തി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സും റോങ്കാംഗ് ആണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 07/03/21 ഞായറാഴ്ച ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.
ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സും റോങ്കാംഗ് മത്സരിക്കുമെന്നാണ് സൂചനകള്‍. എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിംഗിന്റെയും സംസ്ഥാന സെക്രട്ടറി റിപുണ്‍ ബോറയുടെയും സാന്നിധ്യത്തില്‍ സും റോങ്കാംഗ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.