സ്ത്രീകളടക്കമുളള മോഷണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

വളളികുന്നം: വളളികുന്നം ചുനാട് തെക്കേ ജംങ്ഷനിലെ ജ്വല്ലറിയിലും ,ബേക്കറിയിലും മോഷണങ്ങള്‍ നടത്തിയ സ്ത്രീകള്‍ അടക്കമുളള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി കരൂര്‍ക്കടവ് മീതുഭവനത്തില്‍ നിതിന്‍, ഇലിപ്പക്കുളം തോട്ടിങ്കല്‍ കിഴക്കതില്‍ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കല്‍ പ്രീത, തിരുവനന്തപുരം വെഞ്ഞാറമൂട് പൂവമ്പിളവത്ത് അനു എന്നിവരാണ് അറസ്റ്റിലായത്.

5.3.2021 വെളളിയാഴ്ച പുലര്‍ച്ചെ രണ്ടയോടെ ചുനാട് ജാസ്മിന്‍ ജ്വല്ലറിയിലെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് മോഷണത്തിന് ശ്രമിക്കുകയും തൊട്ടടുത്തുളള സിറ്റിബേക്കറി കുത്തിത്തുറന്ന മോഷണം നടത്തിയ കേസിലുമാണ് ഇവര്‍ അറസ്റ്റിലായത്.

ഗ്യാസ് കട്ടറുകളും ഓക്‌സിജന്‍ സിലണ്ടറുകളും ഉള്‍പ്പടെയുളള ഉപകരണങ്ങളുമായി വെളുത്ത ടാറ്റ ടിയാഗോ കാറിലാണ് സ്ത്രീകളുള്‍പ്പെടയുളള സംഘം യാത്ര ചെയ്തിരുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ച പോലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.

Share
അഭിപ്രായം എഴുതാം