‘പുതിയ കേരളം മോഡിക്കൊപ്പം’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി അമിത്ഷാ വേദിയില്‍

തിരുവനന്തപുരം: തനിക്ക് 56 വയസായി ഇതൊക്കെ മതിയാക്കേണ്ട സമയമായി എന്ന് പലപ്പോഴും തോന്നാറുണ്ടെന്ന് അമിത്ഷാ. പക്ഷെ ഈ പ്രായത്തിലും ഇ ശ്രീധരന്റെ ചുറുചുറുക്കും ആവേശവും കാണുമ്പോള്‍ ഈ നാടിനുവേണ്ടിയുളള അദ്ദേഹത്തിന്റെ സമര്‍പ്പണം കാണുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ നമസ്‌ക്കരിക്കാനാണ് തോന്നുന്നതെന്ന് മുന്‍ ഡിഎംഎംആര്‍സി ചെയര്‍മാനെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു.

‘പുതിയ കേരളം മോഡിക്കൊപ്പം’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും, ലോഗോയും വേദിയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ . അമിത്ഷാ പങ്കെടുക്കുന്ന ബിജെപി കോര്‍കമ്മറ്റി യോഗം രാത്രി നടക്കും.

Share
അഭിപ്രായം എഴുതാം