ഗുരുവായൂര്‍ സവിധത്തില്‍ ചരിത്ര നിയോഗമായി ബ്രീജകുമാരി

ഗുരുവായൂര്‍: ക്ഷേത്രഭരണം ആദ്യമായി ഒരു വനിത അഡ്മിനിസ്‌ട്രേറ്ററുടെ മേല്‍നോട്ടത്തില്‍. ഇതോടെ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടിരിക്കുകയാണ്. ഈക്കഴിഞ്ഞ ആഗസ്റ്റിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് ഡെപ്യൂട്ടി കളക്ടര്‍ കൂടിയായ ബ്രിജാകുമാരി എത്തുന്നത്. കോവിഡ് അതിരൂക്ഷമായി നില്‍ക്കുന്ന സമയമായിരുന്നുവെന്നത് പുതിയ അഡ്മിന്‌സ്‌ട്രേറ്ററെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു.

1990ല്‍ എല്‍.ഡി.ക്ലാര്‍ക്കായിട്ടാണ് ബ്രിജാകുമാരി സര്‍ക്കാര്‍ സര്‍വീസിലെത്തുന്നത്. പത്തനംതിട്ട ജില്ലയിലെ മുല്ലപ്പളളിതാലൂക്കില്‍ വില്ലേജ് അസിസ്റ്റന്റായിട്ടായിരുന്നു നിയമനം. തുടര്‍ന്ന് പ്രമോഷന്‍ ലഭിച്ച് തൃശൂര്‍ ജില്ലാ കളക്ട്രേറ്റിലെത്തി. 1995 മുതല്‍ 2001വരെ കളകട്രേറ്റിലും അന്തിക്കാട് ബ്ലോക്ക് ഓഫീസിലുമായിരുന്നു സേവനം. പിന്നീട് തൃശൂരിലെ വിവിധ വില്ലേജ് ഓഫീസുകളിലും പ്രവര്‍ത്തിച്ചു. കുന്നംകുളം താലൂക്ക് രൂപീകരിച്ചപ്പോള്‍ അവിടെ ആദ്യത്തെ തഹസീല്‍ദാറായി. തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടറായി സ്ഥാന കയറ്റം ലഭിച്ചു. പിന്നീട് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതയായി.

ക്ഷേത്രത്തില്‍ ചിലകാര്യങ്ങളൊക്കെ നടപ്പാക്കണമെന്ന ആഗ്രഹമുണ്ടെന്ന് ബ്രീജകുമാരി പറഞ്ഞു. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കണം. അന്നദാന മണ്ഡപം, ക്യൂ കോംപ്ലക്‌സ്, ഇ-ടോയിലറ്റ് തുടങ്ങിയ പദ്ധതികളെല്ലാം നടപ്പില്‍ വരുത്താനുളള നടപടികള്‍ തുടരുകയാണ്. മൂവായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിയാക്കാന്‍ സൗകര്യമുളള ഹാള്‍ മൂന്നുനിലകളിലായി ഒരുങ്ങുന്നു. ആനക്കോട്ടയില്‍ ചെളിയും മറ്റും നിറഞ്ഞ പരിസരം മാറ്റി കടല്‍ മണല്‍ വിരിക്കണമെന്ന് പ്രതീക്ഷിക്കുന്നു. കടല്‍ മണലില്‍ ഉപ്പിന്റെ സാന്നിദ്ധം ഉളളതിനാല്‍ ആനയുടെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. നിലവില്‍ ഉപയോഗിക്കാതെ കിടക്കുന്ന ദേവസ്വം ഭൂമിയില്‍ മിയാവാക്കി പദ്ധതി, ഗോക്കളുടെ പുനരധിവാസം തുടങ്ങിയവയും നടപ്പില്‍ വുത്തണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.

എല്ലാ ക്ഷേത്രങ്ങളേയുംപോലെ കോവിഡ് പ്രതിസന്ധി ഗുരുവായൂരിനെയും ബാധിച്ചിട്ടുണ്ട്. ഏകദേശം 12 കോടിയോളമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒരുമാസത്തെ ചെലവ്. പക്ഷെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. ഫിക്‌സഡ് ഡെപ്പോസിറ്റ് അടക്കമുളളവ കൊണ്ടാണ് പ്രതിസന്ധികള്‍ പരിഹരിച്ചുപോരുന്നത്.

ഭര്‍ത്താവ് ശിവദാസ് ഗള്‍ഫിലാണ് രണ്ടുമക്കള്‍. മൂത്തമകന്‍ ശ്രീരാജ്എസ് മേനോന്‍. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം യുകെയില്‍ ഉന്നത പഠനത്തിനുളള തയ്യാറെടുപ്പിലാണ്. ഇളയമകന്‍ ശിവരാജ് എസ് മേനോന്‍ മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജില്‍ എംഎസ് സി ചെയ്യുന്നു. അച്ഛന്‍ ശ്രീധരന്‍ നായര്‍ ഇടതുപക്ഷ സഹയാത്രികനായിരുന്നു. ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അച്ഛന്‍ തന്നെയായിരുന്നു ബ്രീജയുടെ ജീവിതത്തിലേക്ക് വഴികാട്ടി. അമ്മ കാര്‍ത്തിയാനിയമ്മ. സഹോദരന്‍ രാംദാസ്. സാമൂഹ്യ ക്ഷേമവകുപ്പിലും സഹോദരി ഗീത മുംബെയില്‍ അദ്ധ്യാപികയുമാണ്.

Share
അഭിപ്രായം എഴുതാം