അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി മലയാളിയായ നൗറീന്‍ ഹസന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കേന്ദ്രബാങ്കും ലോകത്തെ ഏറ്റവും ശക്തമായ കേന്ദ്ര ബാങ്കുമായ ഫെഡറല്‍ റിസര്‍വിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി മലയാളി നൗറീന്‍ ഹസന്‍ നിയമിതയായി. ഫെഡറല്‍ റിസര്‍വിന്റെ 12 പ്രാദേശിക വിഭാഗങ്ങളില്‍ പ്രമുഖമായ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്കിന്റെ ഉന്നത പദവികളാണ് നൗറീനെ തേടിയെത്തിയത്. ഫെഡറല്‍ ബാങ്ക് ഓഫ് ന്യൂയോര്‍ക്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായി നൗറീന്‍ നിയമിക്കപ്പെട്ടു.

2021 മാര്‍ച്ച് 15 മുതല്‍ക്കാണ് നിയമനം പ്രാബല്യത്തില്‍ വരുന്നത്. ധനകാര്യ സേവന രംഗത്ത് 25 വര്‍ഷത്തിലേറെ പരിചയ സമ്പത്തുളള നൗറിന്‍ കൊച്ചി കേന്ദ്രമായുളള നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ജാവേദ് കെ ഹസന്റെ മകളാണ്. നൗറിന്റെ നിയമനം ഫെഡറല്‍ റിസേര്‍വ് സിസ്റ്റംസിന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗീകരിച്ചുവെന്ന് ഫെഡറല്‍ റിസേര്‍വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് വ്യക്തതമാക്കി. ഫസറ്റ് വൈസ് പ്രസിഡന്റ് പദവി ഏറ്റൈടുക്കുന്ന നൗറിന്‍ ഫെഡറല്‍ റിസേര്‍വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്കിന്റെ രണ്ടാമത്തെ ഉന്നതസ്ഥാനമാണ് വഹിക്കുക. ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയില്‍ വോട്ടവകാശമുളള അംഗവും നൗറിന്‍ ആയിരിക്കും.

സ്ട്രാറ്റജി ഡിജിറ്റല്‍ ട്രന്‍സ്ഫര്‍മേഷന്‍, സൈബര്‍ സെക്യൂരിറ്റി, റെഗുലേറ്റിംഗ് റിസ്‌ക് മാനേജ്‌മെന്റ് വിഷയങ്ങളില്‍ വിദഗ്ദയാണ് നൗറീന്‍. മോര്‍ഗന്‍ സ്റ്റാന്‍ലി വെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റംസിന്റെ (എംഎസ് ഡബ്‌ള്യൂഎം) ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആയിരിക്കെയാണ് പുതിയ പദവി നൗറിനെ തേടിയെത്തിയത്. വണ്‍സ്പാന്‍, അസൈന്‍സസ്, കാലിഫോണിയാ അക്കാദമി ഓഫ് സയന്‍സ്, സാന്‍ഫ്രാന്‍സിസ്‌കോയിലെ കത്തീഡ്രല്‍ സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, ചാള്‍സ് ഷ്വാബ് ബാങ്ക് തുടങ്ങി ഒട്ടേറെ കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനവും നൗറിന്‍ ഹസന്‍ വഹിച്ചിട്ടുണ്ട്. പ്രിസ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ, സറ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസറ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദങ്ങള്‍ നൗറിന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →