ഉദ്ഘാടനം കഴിഞ്ഞ ഉടൻ പാലാരിവട്ടം പാലത്തിൽ അപകടം

കൊച്ചി :ഉദ്ഘാടനം കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അപകടം .കാറിലേക്ക് ട്രക്ക് വന്ന തട്ടിയാണ് അപകടമുണ്ടായത്. 07/03/21 ഞായറാഴ്ചവൈകിട്ട് 3 .50 നാണ് പാലം തുറന്നു നൽകിയത് .നിമിഷങ്ങൾക്ക് അകമായിരുന്നു അപകടം .എന്നാൽ ആർക്കും പരിക്കുകൾ ഇല്ല .പാലാരിവട്ടം പാലം പുനർനിർമാണം നടന്നതോടെ കൊച്ചി നഗരത്തിലെ പ്രധാന ഗതാഗത പ്രശ്നത്തിന് ശമനാകും .പാലം തുറന്ന് കൊടുക്കുന്നതിന് മുൻപായി മന്ത്രി ജി സുധാകരൻ പാലം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം തുറന്ന് നൽകിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്.

Share
അഭിപ്രായം എഴുതാം