യുഎഇയിൽ ചിത്രീകരിച്ച ദേരഡയറീസ് മാർച്ച് 19-ന് സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

എം ജെ എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിർമ്മിക്കുന്ന ദേരഡയറീസ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം മാർച്ച് 19ന് സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.

മുഷ്താഖ് റഹ്മാൻ കരിയാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂർണമായും യു എ ഇ യിലാണ് ചിത്രീകരിച്ചത്. നാലു പതിറ്റാണ്ടുകളോളം യു എ ഇ യിൽ പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരൻ അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളിൽ ചെലുത്തിയ സ്വാധീനം വ്യത്യസ്തരീതികളിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ദേരഡയറിസ്. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗൾഫിന്റെയും കഥകളിൽ നിന്നുള്ള വേറിട്ട സഞ്ചാരം കൂടിയാണ് ഈ ചിത്രം .

Share
അഭിപ്രായം എഴുതാം