മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ പാര്‍ക്കുചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിനുമുമ്പില്‍ സ്‌പോടക വസ്തു നിറച്ചകാര്‍ കണ്ടെത്തിയ കേസില്‍ ഉള്‍പ്പെട്ടയാള്‍ ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവില്‍. കാര്‍ സ്‌പെയര്‍പാട്‌സ് വ്യാപാരിയായ ഹിരണ്‍ മന്‍സൂഖി (45)ന്റെ മൃതദേഹമാണ് കഴിഞ്ഞ 5/03/21 വളളിയാഴ്ച കല്‍വ കടലിടുക്കില്‍ കണ്ടെത്തിയത്. മന്‍സൂഖാണ് സ്‌പോടക സവസ്തു നിറച്ച എസ് യുവിയുടെ ഉടമയെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് തളളി.അതേസമയം മരണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് മന്‍സൂഖ് സംസ്ഥാന മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, അഭ്യന്തര മന്ത്രി, പോലീസ് മേധാവി എന്നിവര്‍ക്കയച്ച കത്ത് പുറത്തുവന്നു. പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വ്യാഴാഴ്ച കാണാതായ മന്‍സൂഖ് ആത്മഹത്യ ചെയ്ത താണെന്നാണ് താനെ പോലീസിന്റെ നിലപാട്. അതേസമയം അംബാനിയുടെ വസതിക്കുമുന്നില്‍ സ്‌പോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ കേസ് സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡിന് വിട്ടതായി അഭ്യന്തര മന്ത്രി ദേശ്മുഖ് അറിയിച്ചു. കാറിന്റെ ഉടമ സാം മുത്തെബ് എന്ന ആളാണെന്നും അതിന്റെ ഉള്‍വശത്തെ ക്രമീകരണങ്ങള്‍ ഒരുക്കിയത് സ്‌പെയര്‍ പാര്‍ട്‌സ വ്യാപാരിയായ മന്‍സൂഖാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെയത് ജോലിക്ക് പണം കിട്ടാത്തതിനാല്‍ മന്‍സൂഖ് കാര്‍ ഉടമയ്ക്ക് തിരികെ നല്‍കിയിരുന്നില്ല. കാര്‍ മോഷണം പോയെന്ന് പോലീസില്‍ പരാതിപ്പെട്ടതും മന്‍സൂഖാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച മന്‍സൂഖ് താമസസ്ഥലത്തുനിന്നും പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാര്‍ എങ്ങിനെയാണ് മോഷ്ടിടിക്കപ്പെട്ടതെന്നും അതിന്റെ പേരില്‍ പോലീസ് പീഡിപ്പിച്ചതും കഴിഞ്ഞ 2ന് എഴുതിയ കത്തില്‍ മന്‍സൂഖ് വിവരിക്കുന്നു. മന്‍സൂഖിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മുകേഷ് അംബാനിയുടെ 27 നില വസതിക്കുമുമ്പില്‍ സ്‌പോടക വസ്തുക്കള്‍ നിറച്ച എസ്.യുവി കണ്ടെത്തിയത്. മുകേഷ് അംബാനി ഭാര്യ നിത അംബാനി എന്നിവരെ അഭിസംബോധന ചെയ്യുന്ന കത്തും വാഹനത്തില്‍ നിന്ന് ലഭിച്ചു. ഈ എസ് യുവി മോഷ്ടിക്കപ്പെട്ടതാണെന്ന് പോലീസ് പിന്നീട് കണ്ടെത്തി. അംബാനിയുടെ സുരക്ഷാ വ്യൂഹത്തിലുളള ഒരു വാഹനത്തിന്‍റെ നമ്പരാണ് എസ്.യുവിയില്‍ കാണപ്പെട്ടതെന്നും പോലീസ് പറഞ്ഞു. മാസ്‌ക് ധരിച്ച ഒരാളാണ് കാര്‍ പാര്‍ക്കുചെയ്തതെന്ന് സി സി ടിവി ദൃശ്യങ്ങളില്‍ നിന്ന വ്യക്തമാണ്. എന്നാല്‍ അതാരെന്ന് വ്യക്തമായിട്ടില്ല. നഗരത്തിലൂടെ കന്നുപോകുന്ന എസ്.യുവി യെ ഒരു ഇന്നോവ കാര്‍ പിന്തുടര്‍ന്നിരുന്നതും അന്വേഷിക്കും.

Share
അഭിപ്രായം എഴുതാം