പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

മറയൂർ: പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലത്ത് മുരുകൻ, ലക്ഷ്മി ദമ്പതികളുടെ മകൾ സരിത(27) ആണ് 05/03/21 വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മറയൂർ ബാബു നഗർ സ്വദേശി സുരേഷി (35)നെ പൊലീസ് അറസ്റ്റു ചെയ്തു.

കുടുംബപ്രശ്‌നത്തെ തുടർന്ന് 6 മാസമായി സരിത മകൻ അഭിലാഷിനൊപ്പം (11) പത്തടിപ്പാലത്ത് അമ്മയുടെ അമ്മയ്ക്കൊപ്പമാണു താമസിച്ചിരുന്നത്. വീടിന്റെ പിൻഭാഗത്തു കൂടി അകത്ത് കയറിയ സുരേഷ്  കത്തി കൊണ്ടു സരിതയെ തുടരെ വെട്ടുകയായിരുന്നു. കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയതോടെ സുരേഷ് ഓടി രക്ഷപ്പെട്ടു.  06/03/21 ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് സുരേഷിനെ മറയൂരിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

20 ലേറെ വെട്ടുകൾ യുവതിയുടെ ശരീരത്തിലുണ്ടായിരുന്നു. സുരേഷ് സരിതയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി മകൻ അഭിലാഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →