പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ കണ്ണൂർ സിപിഎമ്മിൽ അമർഷം

കണ്ണൂർ : പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ സിപിഎമ്മിൽ അമർഷം. കണ്ണൂർ ജില്ലയിലെ ജയരാജൻ അനുകൂലികൾ പിജെ ആർമി എന്ന പേരിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. പി ജെ ആർമി ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കെതിരെ കമന്റുകളും പ്രത്യക്ഷപ്പെട്ടു.

ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നൽകേണ്ട എന്നതായിരുന്നു പാർട്ടിയുടെ തീരുമാനം. എന്നാൽ ചിലർക്ക് വേണ്ടി അതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, പി രാജീവ്, എം.ബി രാജേഷ് എന്നിവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും ജയരാജന് ഇളവ് നൽകുന്ന കാര്യത്തിൽ ധാരണയിലെത്തിയിരുന്നില്ല.

Share
അഭിപ്രായം എഴുതാം