തിരഞ്ഞെടുപ്പ് അടുത്തിട്ടും തൃണമൂലില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു: ഇത്തവണ പാര്‍ട്ടി വിട്ടത് ദിനേഷ് ബജാജ്

കൊല്‍ക്കൊത്ത: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദി സംസാരിക്കുന്നവരെ അപമാനിക്കുന്നുവെന്നും അവരെ ബംഗാളിനു പുറത്തുനിന്നുള്ളവരെന്ന് ആക്ഷേപിക്കുന്നുവെന്നുമാരോപിച്ച് ദിനേഷ് ബജാജാണ ഇന്ന് പാര്‍ട്ടി വിട്ടത്. എന്നാല്‍ താന്‍ ബിജെപിയില്‍ ചേരുകയില്ലെന്നും ദിനേശ് ബജാബ് പറഞ്ഞു.ബിജെപിയും ഹിന്ദുത്വരാഷ്ട്രീയവും ബംഗാളിന് അന്യമാണെന്നും ബംഗാളില്‍ നിന്ന് പുറത്തുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നുമുള്ള മമതയുടെ വാദമാണ് ബജാജിനെ ചൊടിപ്പിച്ചത്. അതേസമയം ബജാജ് പാര്‍ട്ടിയില്‍ ചേരുമോയെന്ന കാര്യം ബിജെപി സ്ഥിരീകരിച്ചിട്ടില്ല. തൃണമൂലിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ബജാജിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Share
അഭിപ്രായം എഴുതാം