ഗായിക മഞ്ജുഷ അപകടത്തിൽ പെട്ട അതേ ഇരുചക്രവാഹനത്തിൽ തന്നെ പിതാവും അവസാന യാത്രതിരിച്ചു

2018 ൽ റോഡപകടത്തിൽ മരിച്ച ഗായിക മഞ്ജുഷയുടെ പിതാവ് മോഹൻദാസും റോഡപകടത്തിൽ മരിച്ചു. മഞ്ജുഷ അപകടത്തിൽപ്പെട്ട് അതേ ഇരുചക്രവാഹനത്തിൽ തന്നെയാണ് പിതാവ് മോഹൻദാസും സഞ്ചരിച്ചിരുന്നത്. പെരുമ്പാവൂർ പുല്ലുവഴിയിൽ വെച്ച് നടന്ന അപകടത്തിൽ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പിക്കപ്പ് വാഹനം പോലീസ് കണ്ടെത്തി.

മൂന്ന് വർഷം മമ്പ് പെരുമ്പാവൂർ എംസി റോഡ് വെച്ച് മഞ്ജുഷ ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മിനിലോറി ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മജ്ജുഷ അവസാനം മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്റ്റാർ സിംഗർ വേദിയിൽ ശ്രദ്ധനേടിയ മഞ്ജുഷ തന്റെ ഇരുപത്തിയേഴാം വയസ്സിലാണ് മരണപ്പെട്ടത് . പ്രിയദർശനാണ് മഞ്ജുഷയുടെ ഭർത്താവ്. ഒരു മകളുണ്ട്. കാലടി സർവ്വകലാശാലയിലെ നൃത്ത വിദ്യാർഥിനിയായിരുന്നു മഞ്ജുഷ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണന്റെ പ്രിയ ശിഷ്യ കൂടിയായിരുന്നു. മഞ്ജുഷ യുടെ വിയോഗത്തെ തുടർന്ന് രാമകൃഷ്ണൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരുന്നു.

പ്രിയ ശിഷ്യ മഞ്ജുഷ ഓർമ്മയായി. എനിക്ക് കാലടി സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി കിട്ടിയത് മുതലാണ് മഞ്ജുഷയെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസിൽ മിടുക്കിയായിരുന്നു മഞ്ജുഷ. ചില നിമിഷങ്ങൾ ദൈവം നമ്മളെ കൊണ്ട് മുൻകൂട്ടി ചെയ്യിക്കും എന്നത് പോലെ കഴിഞ്ഞ ആഴ്ച ഒരു ദിവസം ഞാൻ മോഹിനിയാട്ട വിദ്യാർഥികൾക്ക് ക്ലാസ്സെടുക്കാൻ ചെന്നപ്പോൾ ഒരു സെൽഫി എടുക്കാൻ ആഗ്രഹം പറഞ്ഞു. അത് പ്രകാരം ക്ലാസിലെ കുട്ടികൾ എല്ലാം ചേർന്ന് ഫോട്ടോയെടുത്തു. അതിനുശേഷം അവർക്കായി ഞാൻ കോറിയോഗ്രാഫി ചെയ്ത ഇരയിമ്മൻ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു. പ്രാക്ടീസ് കഴിഞ്ഞതിനുശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയിൽ ഞാൻ ഈ പദം ചെയ്തോട്ടെ മാഷേ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സിൽ മായാതെ വേദനയോടെ നിൽക്കുന്നു. അരങ്ങ് എന്ന പരിപാടിയിൽ ചിലങ്ക അറിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ. അതിനിടയിലാണ് അപകടത്തിന്റ രൂപത്തിൽ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്. ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുഷ ഇല്ല എന്ന യാഥാർത്ഥ്യം മനസ്സിനെ പറഞ്ഞു പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയ ശിഷ്യയുടെ വേർപാട് ഞങ്ങൾ ഗുരുക്കന്മാർക്കും സഹപാഠികൾക്കും വലിയ വേദനയുണ്ടാക്കുന്നു. വേദനയോടെ പ്രിയ ശിക്ഷക്ക് യാത്രാമൊഴി.

Share
അഭിപ്രായം എഴുതാം