ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്കു പുതിയ സീസണില്‍ റെക്കോര്‍ഡോടെ തുടക്കം

പട്യാല: ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്കു പുതിയ സീസണില്‍ റെക്കോര്‍ഡോടെ തുടക്കം . പഞ്ചാബിലെ പട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീ മീറ്റിന്റെ മൂന്നാം പാദത്തിലാണു നീരജ് പുതിയ ദേശീയ റെക്കോഡിട്ടത്.
2018 ഏഷ്യന്‍ ഗെയിംസില്‍ താന്‍ തന്നെ കുറിച്ച (88.06 മീറ്റര്‍) ദേശീയ റെക്കോഡാണു നീരജ് തിരുത്തിയത്. ഇന്നലെ അഞ്ചാമത്തെ അവസരത്തില്‍ യുവ താരം 88.07 മീറ്റര്‍ എറിഞ്ഞു. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലെ പോചസ്‌ട്രോമില്‍ നടന്ന ഒരു അത്‌ലറ്റിക് മീറ്റില്‍ 87.86 മീറ്റര്‍ എറിഞ്ഞ് ടോക്കിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയിരുന്നു. 2016 ല്‍ ജൂനിയര്‍ തലത്തില്‍ ലോക റെക്കോഡിടാന്‍ നീരജിനായി. 86.48 മീറ്റര്‍ എറിഞ്ഞായിരുന്നു ഇന്ത്യന്‍ താരം റെക്കോഡിട്ടത്. പട്യാലയില്‍ 18 നു തുടങ്ങുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലും നീരജ് ചോപ്ര മത്സരിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം