ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 18,327 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 108 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രദിദിന രോഗികളുടെ എണ്ണം 18.000 കടന്നത്.
രാജ്യത്തുടനീളം 1,11,92,088 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,57,656 ജീവനുകള്‍ കോവിഡ് കവര്‍ന്നു. രോഗം പിടിപെട്ട 1,0854,128 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.98 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 1,80,304 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുളളത്.