സംവിധായകൻ ശ്രീകുമാർ അമേരിക്കൻ യൂണിവേഴ്സിറ്റി ഫോർ ഗ്ലോബൽ പീസ് ഡോക്ടറേറ്റിന് അർഹൻ

ബ്രാൻഡിംഗിലേയും കമ്മ്യൂണിക്കേഷനിലെയും കാൽ നൂറ്റാണ്ടിന്റെ മികവ് പരിഗണിച്ചുകൊണ്ട് സംവിധായകൻ ശ്രീകുമാറിനെ അമേരിക്കൻ യൂണിവേഴ്സിറ്റി ഫോർ ഗ്ലോബൽ ഡോക്ടറേറ്റ് നൽകി ആദരിച്ചു.

സി എ മേനോൻ ഫൗണ്ടേഷൻ വഴി പാലക്കാട് അമ്പലക്കാട് ദളിത് കോളനിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ത്രീശാക്തീകരണ മേഖലകളിൽ വർഷങ്ങളായി നടത്തിയ സേവനങ്ങളെ പരിഗണിച്ച് എഡ്യൂക്കേറ്റർ എന്ന നിലക്ക് സമാധാനത്തിനുള്ള എക്സലൻസ് അവാർഡും യൂണിവേഴ്സിറ്റി നൽകി.

വിഎസ് ശ്രീകുമാറിനെ കൂടാതെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ്, ഇന്ത്യൻ ഗുസ്തി താരം സൻ ഗ്രാം സിംഗ്, സാമ്പത്തിക വിദഗ്ധൻ രാഗേഷ് ജ്വിൻജിൻവാല രാജ്യത്തെ പ്രമുഖ ഇൻഫ്രാസ്ട്രക്ചർ ഇൻഡസ്ട്രിയലിസ്റ്റ് ജിഗ്നേഷ് ജോഷി തുടങ്ങിയവരും പുരസ്കാരത്തിന് അർഹരായി.

Share
അഭിപ്രായം എഴുതാം