ഈ മന്ത്രിസഭയിലെ അഞ്ചുപേര്‍ ഇക്കുറി മത്സരത്തില്‍ നിന്ന് മാറിനില്‍ക്കും

തിരുവനന്തപുരം : ഈ മന്ത്രിസഭയിലെ 5 മന്ത്രിമാര്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തോമസ് ഐസക്ക്., ജി.സുധാകരന്‍, സി.രവീന്ദ്രനാഥ്, ഇ.പി ജയരാജന്‍, എകെ ബാലന്‍ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുക. മുഖ്യമന്ത്രിയടക്കം ബാക്കിയുളളവര്‍ മത്സരിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്.

ആരോഗ്യമന്ത്രി കെകെ ശൈലജ മട്ടന്നൂരില്‍ നിന്നാവും മത്സരിക്കുക. ഇ.പിജയരാജന്‍ മത്സരിച്ച മണ്ഡലമാണിത്. കൂടുതല്‍ തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന മാനദണ്ഡം നടപ്പാക്കണമെന്ന നിര്‍ദ്ദേശവും സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിട്ടുണ്ട് . എകെ ബാലന് പകരം ഭാര്യയെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന് മുന്നില്‍ വന്നിരുന്നു. താഴെതട്ടില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബാലന്‍ തന്നെ ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. എംഎല്‍എ മാരായ എ പ്രദീപ്കുമാര്‍, രാജു എബ്രാഹാം എന്നിവരും ഇപ്രവശ്യം മത്സരിക്കില്ല.

Share
അഭിപ്രായം എഴുതാം