സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രം പാപ്പൻ. ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ പുറത്ത്

കൊച്ചി: ലേലം, വാഴുന്നോർ, പത്രം, എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനുശേഷം ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് ഗോപിയും ഗോകുലും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിക്ക് പോലീസ് ഓഫീസറുടെ വേഷമാണ് എന്നാണ് റിപ്പോർട്ടുകൾ. സണ്ണി വെയിൻ, നീത പിള്ള, നൈല ഉഷ, ആശാ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും ശരീഫ് മുഹമ്മദും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആർ ജെ ഷൈ ആണ്. ചായാഗ്രഹണം അജയ് ഡേവിഡ് കാച്ചപിള്ളി, സംഗീതം ജേക്സ് ബിജോയ്.

Share
അഭിപ്രായം എഴുതാം