പ്രിയ വാര്യരുടെ ഇഷ്കിന്റെ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ

കൊച്ചി: എസ് എസ് രാജ സംവിധാനം ചെയ്യുന്ന മലയാള സിനിമ ഇഷ്ക് എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് സിനിമയിൽ സജീവമായ നടി പ്രിയ വാര്യർ നായികയായെത്തുന്ന ഈ സിനിമയിൽ തേജസജ്ജയാണ് നായകൻ. ഇഷ്ക്ക് – നോട്ട എ ലൗ സ്റ്റോറി എന്ന മലയാളത്തിലെ ടൈറ്റിൽ തന്നെയാണ് തെലുങ്കിലും. മെഗാ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ എൻ വി പ്രസാദ്, പരസ് ജെയിൻ, വകഡ അജ്ജൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് സ്വര സാഗർ ആണ്. ഛായാഗ്രഹണം സാം കെ നായിഡു നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →