സി.ആപ്റ്റ്: തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സി-ആപ്റ്റിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. പഠന കാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ്  സൗജന്യമായിരിക്കും.

അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ട് വാങ്ങുകയോ www.captkerala.com ൽ നിന്ന് ഡൗൺലോഡ് ചെയ്ത് 100 രൂപയുടെ സി-ആപ്റ്റിന്റെ പേരിൽ മാറാവുന്ന ഡി.ഡി സഹിതമോ അപേക്ഷിക്കാം. അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) പകർപ്പുകൾ സഹിതം 17നകം ലഭിക്കണം. വിലാസം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, വെസ്റ്റ്‌ഫോർട്ട്, തിരുവനന്തപുരം- 695024. ഫോൺ: 0471-2474720, 2467728.

Share
അഭിപ്രായം എഴുതാം