ആലപ്പുഴ: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ തുറന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരങ്ങൾ അറിയാൻ ഇതുവരെ വിളിച്ചത് 135 പേർ. 1950 എന്ന ടോൾ ഫ്രീ നമ്പറിലേക്കാണ് കോളുകളുടെ പ്രവാഹം. വോട്ടർ പട്ടിക വിവരങ്ങൾ അറിയാനുള്ള വിളികളാണ് കുടുതലും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാനുള്ള അവസരം അവസാനിച്ചോ എന്നതാണ് കൂടുതൽ ആളുകളുടെയും സംശയം. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള മറ്റ് സംശയങ്ങൾക്കും കൺട്രോൾ റൂമിൽ നിന്നും കൃത്യമായ മറുപടി നൽകുന്നുണ്ട്. മാർച്ച് 10 വരെ വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാം. നിലവിൽ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അന്വേഷിക്കാൻ വിളിക്കുന്നവരും നിരവധിയാണ്.
വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാമോ? കൺട്രോൾ റൂമിലേക്ക് ഇതുവരെ വന്നത് 135 വിളികൾ
