പുരുഷാധിപത്യത്തിന്‍കീഴില്‍ ജോലി ചെയ്യേണ്ടവരായി സ്‌ത്രീകള്‍ മാറുന്നുവെന്ന്‌ ഓപ്പണ്‍ ഫോറം

പാലക്കാട്‌: ചലചിത്ര മേഖലയില്‍ ശക്തമായ സ്‌ത്രീ സാന്നിദ്ധ്യം അനിവാര്യമാണെന്നും സ്‌ത്രീകളുടെ പ്രതികരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സിനിമാ രംഗത്ത്‌ കൂടുതല്‍ ഇടം നല്‍കണമെന്നും ഓപ്പണ്‍ ഫോറം. ചലചിത്ര രംഗത്ത്‌ നിരവധി സ്‌ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. പക്ഷെ ചുരുക്കം പേര്‍ക്കൊഴികെ പ്രവര്‍ത്തി സ്വാതന്ത്ര്യം ലഭ്യമല്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

പുരുഷാധിപത്യത്തിന്‍കീഴില്‍ ജോലി ചെയ്യേണ്ടവരായി സ്‌ത്രീകള്‍ മാറുകയാണ്‌. സ്‌ത്രീ പ്രാതിനിധ്യം വര്‍ദ്ധിച്ചിട്ടും ഈ രീതിയില്‍ മാറ്റമുണ്ടായില്ലെന്നും ഡോ. അനുപാപ്പച്ചന്‍ പറഞ്ഞു. സത്രീ ശബ്ദങ്ങള്‍ക്കും സിനിമാ രംഗത്ത്‌ ഇടമുണ്ടാകണമന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനിവാര്യമാണെന്നും ഡോ.സംഗീത ചേന്നാമ്പുളളി പറഞ്ഞു. ചലച്ചിത്ര അക്കാദമി വൈസ്‌ ചെയര്‍പേഴ്‌ണ്‍ ബീനാപോള്‍, ഡോ. മുഹമ്മദ്‌ റാഫി, ഡോ. മേഘാ രാധാകൃഷ്‌ണന്‍, അനഘ കോമളന്‍കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം