സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് തൃണമൂല്‍, 50 വനിതകൾ, മമത നന്ദീഗ്രാമിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തൃണമൂല്‍ കോണ്‍ഗ്രസ് 05/03/21 വെളളിയാഴ്ച പുറത്തുവിട്ടു. നന്ദിഗ്രാമില്‍ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. 50 വനിതകളും 42 മുസ്‌ലീങ്ങളും ഉള്‍പ്പെടുന്നതാണ് തൃണമൂൽ പുറത്തുവിട്ട ലിസ്റ്റ്. 294 സീറ്റുകളില്‍ ഉത്തര ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഈ മൂന്നിടത്തും തൃണമൂലിന്റെ സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയായിരിക്കും മത്സരിക്കുക. നേരത്തെ ഭാബനിപൂരിലും നന്ദിഗ്രാമിലും മമത മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു എങ്കിലും ഒടുവിൽ നന്ദിഗ്രാം തിരഞ്ഞെടുക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം