ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈവൈ സേവനം ഇനിയില്ല. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈഫൈ മാത്രമാണ് സൗജന്യമായി ഇനി ഉപയോഗിക്കാന്‍ കഴിയുക. നിലവില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനമുള്ള 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് 4000 റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സംവിധാനത്തിലേക്ക് മാറുന്നത്. 34 എംബിപിഎസ് വേഗമുള്ള വൈഫൈയ് വേണമെങ്കില്‍ നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രഡിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടച്ച് നേടണം.
നിരക്ക്:
ഒരു ദിവസം 10 ജി.ബി -10 രൂപ
ഒരു ദിവസം 15 ജി.ബി – 15 രൂപ
അഞ്ചുദിവസം 10 ജി.ബി-20 രൂപ
അഞ്ചുദിവസം 20 ജി.ബി-30 രൂപ
10 ദിവസം 20 ജി.ബി- 40 രൂപ
10 ദിവസം 30 ജി.ബി-50 രൂപ 30
ദിവസം 60 ജി.ബി-70 രൂപ
റെയില്‍ ടെല്‍ കോര്‍പറേഷനാണ് റെയില്‍വേക്കു വേണ്ടി വൈഫൈ സംവിധാനം ഒരുക്കിയത്. റെയില്‍ടെല്‍ സ്ഥാപിച്ച ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് നെറ്റ് വര്‍ക്കിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.