പാലക്കാട്: ഐ.എഫ്.എഫ്.കെ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഏഷ്യന്‍ ചിത്രമായി മറാത്തി മൂവിയായ സ്ഥല്‍പുരാണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരത്തിനും അര്‍ഹമായി.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി. ബീനാ പോള്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ സിബി മലയില്‍, വി.കെ. ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
മികച്ച പുതുമുഖ സംവിധായകനുള്ള രജത ചകോരം പുരസ്‌ക്കാരം അല്‍ഹാത്രു ടെല്‍മാകോ തരാഫ് എന്ന സംവിധായകനാണ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.
ലിമോഹാഗ് ജെര്‍മിയ മോസേസെ സംവിധാനം ചെയ്ത ‘ദിസ് ഈസ് നോട്ട് എ ബരിയർ ഇറ്റ്സ് എ റിസറക്ഷൻ’ ആണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌ക്കാരം സ്വന്തമാക്കിയത്.
പ്രേക്ഷകരുടെ വോട്ടില്‍ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനാണ് മികച്ച മലയാള ചലച്ചിത്രം.