കാസർഗോഡ് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു, അക്രമത്തിനു പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്

കാസർഗോഡ്: കാസർഗോഡ് പരപ്പ എടത്തോട് രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. എടത്തോട് സ്വദേശികളായ രഞ്ജിത്ത് ,രമേശ് എന്നിവർക്കാണ് കുത്തേറ്റത്. സാരമായി പരുക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 05/03/21 വെളളിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Share
അഭിപ്രായം എഴുതാം