ഗുജറാത്തിലെ കേവടിയയിൽ നടക്കുന്ന സായുധസേനയുടെ സംയോജിത കമാൻഡർമാരുടെ കോൺഫറൻസ് 2021ലെ ‘വിവേചന’ യോഗങ്ങളിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് പങ്കെടുത്തു.
രാജ്യ രക്ഷ സംബന്ധിച്ച് ഉയർന്നു വരുന്ന നിരവധി വെല്ലുവിളികളെ പറ്റി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിശദമാക്കി. ഉയർന്നുവരുന്ന സൈനിക ഭീഷണികൾ, ഈ ഭീഷണികൾ നേരിടുന്നതിന് സായുധ സേനകളുടെ നിർണായക പങ്ക്, ഭാവിയിൽ യുദ്ധരംഗത്ത് ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കിഴക്കൻ ലഡാക്കിൽ പി.എൽ.എ.-മായുള്ള പ്രതിസന്ധി സമയത്ത് സൈനികർ പ്രദർശിപ്പിച്ച നിസ്വാർത്ഥ ധൈര്യത്തിൽ രാജ രക്ഷാ മന്ത്രി ഹൃദയംഗമമായ അഭിനന്ദനവും ബഹുമാനവും രേഖപ്പെടുത്തി.
രാജ്യരക്ഷാ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് നടന്ന രണ്ട് വിവേചന യോഗങ്ങളിൽ, ആധുനിക സാങ്കേതികവിദ്യ ഉൾച്ചേർക്കൽ, സംയോജിത തിയേറ്റർ കമാൻഡ് രൂപീകരണം തുടങ്ങിസായുധ സേനയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആധുനികവൽക്കരണ നടപടികളെക്കുറിച്ച് വിശദമായ ചർച്ച നടന്നു.