തിരഞ്ഞെടുപ്പ് 2021 പരിശീലന കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം-ജില്ലാ കലക്ടര്‍

കൊല്ലം: തിരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഗൂഗിള്‍ യോഗം വഴി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പെരുമാറ്റ ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കുന്ന സ്‌ക്വാഡംഗങ്ങളും കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ആരോഗ്യകേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സമയത്തുണ്ടാകുന്ന തിരക്കൊഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. തദ്ദേശ ഭരണസ്ഥാപന തലത്തിലുള്ള കോവിഡ് രോഗവ്യാപനം സംബന്ധിച്ച റിപ്പോര്‍ട്ട് സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അവതരിപ്പിച്ചു. എ. ഡി. എം. അലക്‌സ് പി. തോമസ്, പുനലൂര്‍ ആര്‍. ഡി. ഒ. ബി. ശശികുമാര്‍, ഡി എം ഒ ഡോ ആര്‍ ശ്രീലത, സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം