റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 04/03/21 വ്യാഴാഴ്ച രാവിലെ പശ്ചിമ സിംഗ്ഭുമിൽ ഹോയഹത്തു വനമേഖലയിലാണ് സംഭവം. മാവോയിസ്റ്റുകളെ പിടികൂടാനായി രൂപീകരിച്ച പ്രത്യേകസംഘമായ ജാർഖണ്ഡ് ജാഗ്വാറിലെ രണ്ട് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ഒരു സി.ആർ.പി.എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റതായി അഡീഷണൽ ഡി.ജി നവീൻ കുമാർ സിങ്ങ് അറിയിച്ചു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ഝാര്‍ഖണ്ഡ് പോലീസ് അറിയിച്ചു.
ഝാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെ സ്ഫോടനം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു, ഒരു സി.ആർ.പി.എഫ് ജവാൻ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു
