ബി.എസ്‌സി ഫിസിക്‌സ്: സ്‌പോട്ട് അഡ്മിഷൻ മാർച്ച് 5ന്

തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി.എസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്‌സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് മാർച്ച് 5ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.
വിദ്യാർഥികൾ കോളേജിൽ രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ടി.സി. ഉൾപ്പെടെ) നേരിട്ടെത്തണം. നിലവിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികളെ മാത്രമാണ് സ്‌പോട്ട് അഡ്മിഷനു പരിഗണിക്കുന്നത്. കോളേജ് ട്രാൻസ്ഫർ/ കോഴ്‌സ് ട്രാൻസ്ഫർ പരിഗണിക്കില്ല. നിലവിൽ രജിസ്‌ട്രേഷൻ ഇല്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

യൂണിവേഴ്‌സിറ്റി അഡ്മിഷൻ ഫീസ് (എസ്.ടി/ എസ്.സി വിഭാഗങ്ങൾക്ക് 930 രൂപ, ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1850 രൂപ). രജിസ്‌ട്രേഷൻ ചെയ്യാത്തവർ രജിസ്‌ട്രേഷൻ ഫീസ് 500 രൂപ കൂടി അടയ്ക്കണം. മുമ്പ് അഡ്മിഷൻ ഫീസ് അടച്ചവർ പേയ്‌മെന്റ് രസീതിന്റെ കോപ്പി കൊണ്ടുവരണം. സീറ്റുകളുടെ വിവരങ്ങൾ http://admissions.keralauniversity.ac.in ൽ ലഭിക്കും.

Share
അഭിപ്രായം എഴുതാം