കാസർകോട്: പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 65-ാം നമ്പര്‍ മഠം കോളനി അങ്കണവാടിയ്ക്കായി അഗസറഹോള ഗവ. യു.പി സ്‌കൂളിന് പിറകുവശത്ത് അബു ഹാഷിം മഠത്തില്‍ 5.5 സെന്റ് സ്ഥലം നല്‍കി. ജില്ലയിലെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം ഭൂമി എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായാണിത്.
ഡിറ്റിപിസി മാനേജര്‍ സുനില്‍ കുമാര്‍, സെയ്ഫുദ്ദീന്‍ കളനാട് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അബു ഹാഷിം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് ദാനാധാരം കൈമാറി. സ്ഥലം വിട്ട് നല്‍കിയതിനുള്ള പ്രശംസാപത്രം ജില്ല കളക്ടര്‍ അബു ഹാഷിമിന് ഡോ. ഡി സജിത് ബാബു കൈമാറി. പരേതയായ സഹോദരി ബീഫാത്തിമ (ബീവി)യുടെ ഓര്‍മ്മയ്ക്കായാണ് സ്ഥലം നല്‍കിയതെന്ന് അബു ഹാഷീം പറഞ്ഞു.