ഇപിഎഫ് നിക്ഷേപ പലിശ 8.5 ശതമാനമായി തുടരും

ന്യൂഡല്‍ഹി: 2020-21ല്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ അടയ്ക്കല്‍ മുന്‍ സാമ്പത്തികവര്‍ഷത്തെപ്പോലെ 8.5 ശതമാനമായി നിലനിര്‍ത്തി ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ്. കടപ്പത്രങ്ങളിലും ഓഹരികളിലുമുള്ള നിക്ഷേപത്തില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പലിശ വരുമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) 60 ദശലക്ഷം വരിക്കാര്‍ക്ക് ഒരു വലിയ ആശ്വാസമാകുന്നതാണ് ഇത്. ഇത് 2012-13 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലെ ഉയര്‍ന്ന പിന്‍വലിക്കലുകളുടെയും കുറഞ്ഞ നിക്ഷേപത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്ന പലിശനിരക്കിനേക്കാള്‍ മികച്ചതാണ്.മറ്റു നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന റിട്ടേണ്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇപിഎഫ്ഒയ്ക്ക് കഴിയുന്നുണ്ട്. നഷ്ട സാധ്യത കുറഞ്ഞ നിക്ഷേപ രീതികളാണ് ഇതിന് സഹായകരമായത്. 2015-16ലാണ് ഇപിഎഫ്ഒ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴി ഓഹരി നിക്ഷേപം തുടങ്ങിയത്.

Share
അഭിപ്രായം എഴുതാം