ഗോള്‍ഡന്‍ ഗ്ലോബില്‍ നെറ്റ്ഫ്‌ലിക്‌സ് മേധാവിത്വം: നോമാഡ്ലാന്‍ഡ് മികച്ച ഡ്രാമ സിനിമ

ന്യൂയോര്‍ക്ക്: ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഓണ്‍ലൈന്‍ സ്ട്രീമിങ് ആയ നെറ്റ്ഫ്‌ലിക്‌സ്. നെറ്റിഫ്‌ലികിസിലെ നോമാഡ്ലാന്‍ഡ് എന്ന സിനിമയാണ് മികച്ച ഡ്രാമ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ചിത്രത്തിനാണ്. ചൈന സ്വദേശിയായ ക്ലോ ഷാവോണ് സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ഏഷ്യന്‍ വനിത കൂടിയാണവര്‍. സ്ത്രീയുടെ കഥ പറയുന്ന ‘നൊമാഡ്‌ലാന്‍ഡ്’ വെനീസ് ചലച്ചിത്രമേളയിലും മികച്ച സിനിമയ്ക്കുള്ള ബഹുമതി നേടിയിരുന്നു. ഇതിന് മുമ്പ് ബാര്‍ബറ സ്ട്രൈസാന്‍ഡായിരുന്നു സംവിധായികക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ളത്. ഗോള്‍ഡന്‍ ഗ്ലോബില്‍ സിനിമ വിഭാഗത്തില്‍ നാലും ടിവി വിഭാഗത്തില്‍ ആറും പുരസ്‌കാരങ്ങള്‍ നേടി നെറ്റ്ഫ്‌ലിക്‌സ് ഒന്നാമതെത്തി. ഡയാന രാജകുമാരിയുടെ ജീവിതം ആധാരമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ ടിവി പരമ്പര ദ് ക്രൗണ്‍ 4 പുരസ്‌കാരങ്ങള്‍ നേടി മികച്ച പരമ്പര, മികച്ച നടി, നടന്‍, സഹനടി (ഡ്രാമ). മികച്ച ടിവി സിനിമയ്ക്കുള്ള അവാര്‍ഡ് ‘ദ് ക്വീന്‍സ് ഗാംബിറ്റ്’ നേടി. ഇതില്‍ നായികയായ അനിയ ടെയ്ലര്‍ ജോയി മികച്ച നടിയായി.
കൊവിഡ് കാരണം രണ്ട് മാസം വൈകിയായിരുന്നു പുരസ്‌കാര ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലുമായാണ് ചടങ്ങ് നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ രീതിയിലായിരുന്നു ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം.

24 നോമിനേഷനുകളാണു നെറ്റ്ഫ്‌ലിക്‌സ് നേടിയത്. ആമസോണ്‍ പ്രൈമിലെ ബോറാട്ട് സബ്സീക്വന്റ് മൂവിഫിലിം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ചിത്രം. നെറ്റ്ഫ്ളിക്സിന്റെ ദി ക്രൗണ്‍ നാല് വിഭാഗങ്ങളില്‍ ഒന്നാമതെത്തി. മികച്ച നടനായി ബ്ലാക് പാന്തര്‍ താരം ചാഡ്വിക് ബോസ്മാന്‍, നടിയായി ആന്ദ്ര ഡേ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.ദ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് വേഴ്‌സസ് ബില്ലി ഹോളിഡേയിലെ അഭിനയത്തിനാണ് ഗായിക കൂടിയായ ആന്ദ്ര ഡേക്കു പുരസ്‌കാരം ലഭിച്ചത്.മാ റെയ്‌നീസ് ബ്ലാക്ബോട്ടം എന്ന സിനിമയില്‍ സംഗീതജ്ഞനായ ലെവീയെ സാഷാത്കരിച്ച ചാഡ്വിക് ബോസ്മാനു മികച്ച നടനുള്ള പുരസ്‌കാരം മരണാനന്തര ബഹുമതിയായി. ബോറാത്2 ഒരുക്കിയ സാഷാ ബറോന്‍ കോയെന്‍ മികച്ച നടനുള്ള (കോമഡി) പുരസ്‌കാരം നേടി.

Share
അഭിപ്രായം എഴുതാം