അനധികൃത പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിൽ ബിഐഎസ് റെയ്ഡ്

കൊച്ചി: കൊച്ചിയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിലെ (ബിഐഎസ്) ഉദ്യോഗസ്ഥരുടെ സംഘം 2021 മാർച്ച് 03 ന് പ്ലൈവുഡിൽ ഐ‌എസ്‌ഐ അടയാളം ദുരുപയോഗം ചെയ്യുന്നത് പരിശോധിക്കാൻ വുഡ് പ്ലാനറ്റ് ഇൻഡസ്ട്രീസ്, മേത്തല, അസമന്നൂർ, എറണാകുളം എന്ന ഫാക്ടറിയിൽ റെയ്ഡ് നടത്തി. റെയ്ഡിനിടെ, മറൈൻ പ്ലൈവുഡിലെ ബിഐഎസ് സർട്ടിഫിക്കേഷൻ മാർക്ക് (ഐ‌എസ്‌ഐ മാർക്ക്), വുഡ് പ്ലാനറ്റ് ഇൻഡസ്ട്രീസ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. “ടസ്‌ക്കർ” ബ്രാൻഡ് നാമവും വ്യാജ ഐ‌എസ്‌ഐ അടയാളവുമുള്ള വലിയ അളവിലുള്ള മറൈൻ പ്ലൈവുഡും പ്ലൈവുഡിൽ അടയാളപ്പെടുത്താൻ ഉപയോഗിച്ച വ്യാജ ഐ‌എസ്‌ഐ അടയാളവും ലൈസൻസ് നമ്പറും ഉള്ള നിരവധി സ്റ്റെൻസിലുകളും റെയ്ഡിനിടെ പിടിച്ചെടുത്തു.

ബിഐഎസ് ലൈസൻസില്ലാതെ ബിഐഎസ് സ്റ്റാൻഡേർഡ് മാർക്ക് ഉള്ള ഏതെങ്കിലും ഉൽപ്പന്നം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് BIS ആക്ട് 2016 അനുസരിച്ച് രണ്ട് വർഷം വരെ തടവോ, കുറഞ്ഞത് രണ്ടു ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുററമാണ്. കുറ്റവാളികൾക്കെതിരെ ബിഐഎസ്
കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതായിരിക്കും. ഏതെങ്കിലും ഉൽ‌പ്പന്നത്തിൽ‌ ഐ‌എസ്‌ഐ മാർക്ക് ദുരുപയോഗം ചെയ്യുന്നതായി കണ്ടാൽ‌, അത് kobo@bis.gov.in എന്ന മെയിൽ വഴി ഹെഡ്, കൊച്ചി ബ്രാഞ്ച് ഓഫീസ്, ബി‌ഐ‌എസിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. വിവരങ്ങളുടെ ഉറവിടം രഹസ്യമായി സൂക്ഷിക്കുന്നതാണ്. ബിഐഎസ് ലൈസൻസിന്റെ സാധുത ബിഐഎസ് വെബ്‌സൈറ്റിൽ (www.bis.gov.in) നിന്നും ബിസ് കെയർ ആപ്ലിക്കേഷനിൽ നിന്നും പരിശോധിക്കാൻ കഴിയും.

Share
അഭിപ്രായം എഴുതാം