മകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച പിതാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കോട്ടയം: മദ്യലഹരിയില്‍ മകള്‍ക്ക്‌ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച പിതാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മണിമല വെളളാവൂര്‍ മൂത്തേടത്ത്‌ താഴെ വീട്ടില്‍ രമേശിനെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. 2021 ഫെബ്രുവരി 28ന്‌ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ പിതാവിനെതിരെ പോലീസ്‌ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. മകള്‍ തന്നെയാണ്‌ ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെ ഈ വിവരം പുറത്തുവിട്ടത്‌. ഫേസ്‌ബുക്ക്‌ ലൈവില്‍ മകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നത്‌ വ്യക്തമാണ്‌. കൂടാതെ ലൈംഗിക ചുവയുളള അശ്ലീല സംഭാഷണവും നടത്തുന്നുണ്ട്‌.

ഫേസ്‌ ബുക്കിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :- “കുറെ നാളായിട്ട്‌ സഹിക്കുവാ… സ്വന്തം മോളെ ആ തുണി ഉരിഞ്ഞ്‌ കാണിക്കുന്ന…..(ഞങ്ങളെ) എന്നെയും മമ്മിയെും കൊല്ലുമെന്ന ഭീഷണിയും ഉണ്ട്‌. പ്രായം ആയ എന്റെ വല്ല്യമ്മയെയും ഇടയക്ക്‌ ഇടയ്‌ക്ക്‌ ഉപദ്രവിക്കാറുണ്ട്‌. ഞാന്‍ എന്താ ചെയ്യേണ്ടേ. സഹികെട്ടതുകൊണ്ടാ ഇങ്ങനെ ഒരു live വീഡിയോ ഇട്ടത്‌. …കുറെ കേസ്‌ കൊടുത്തു. But no രക്ഷ…കുടിച്ചിട്ട്‌ ചെയ്യുന്നതല്ലേ…ഞങ്ങള്‍ എന്ത്‌ ചെയ്യാനാ. എന്നെക്കെയാ കേസ്‌ കൊടുക്കുമ്പോള്‍ പറയുന്നേ…അതോണ്ട്‌തന്നെ എന്റെ അച്ഛന്‍ ഈ പ്രശ്‌നം ഉണ്ടാക്കുന്നയാള്‍ക്ക്‌ ഒരു മനുഷ്യനെയു പേടിയില്ല. ..ഞാന്‍ വികലാംഗകൂടി ആണ്‌. ഒരു കണ്ണിന്‌ കാഴ്‌ചഎല്ലായെന്നും പറഞ്ഞും മാനസികമായ കുറെ അധികം വേദനിപ്പിക്കാറുണ്ട്‌. . മാത്രവുമല്ല മുച്ചിറിഉളളതുകൊണ്ട്‌ സംസാരിക്കുന്നതിലും pblsm ഉണ്ട്‌ അതിന്റെ പേരിലും കുറെഅധികം കളിയാക്കലുകളും എല്ലാം ഉണ്ടാകാറുണ്ട്‌. കുടിച്ചുകഴിഞ്ഞ്‌ മമ്മിയെ ഒരുപാട്‌ ഉപദ്രവിക്കുകയും അടിക്കുകയും എക്കെ ചെയ്യാറുണ്ട്‌. മകള്‍ ആയ എന്നോട്‌ പോലും sex related ആയിട്ടുളള കാര്യങ്ങള്‍ ആണ്‌ പറയുന്നത്‌. സ്ഥലം: കോട്ടയം ജില്ലയില്‍ മണിമല(പളളത്തുപാറ

Share
അഭിപ്രായം എഴുതാം