മണ്ഡലങ്ങളിലൂടെ : കാഞ്ഞങ്ങാട്

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയും അജാനൂര്‍, മടിക്കൈ, കോടോം-ബേളൂര്‍, കളളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. 2011ലെ മണ്ഡലം പുനര്‍നിര്‍ണ്ണയെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് മണ്ഡലം രൂപീകരിച്ചത്. ഹോസ്ദുര്‍ഗ് പട്ടികജാതി സംവരണ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളാണ് ഇതില്‍ ഉള്‍പ്പെട്ടവയിലേറെയും. 198 മെയിന്‍ ബൂത്തുകളും 140 അനുബന്ധ ബൂത്തുകളുമുള്‍പ്പെടെ 336 ബൂത്തുകളാണ് ഈ മണ്ഡലത്തിലുളളത്. ചിത്താരി, അജാനൂര്‍, അമ്പലത്തറ, മടിക്കൈ, ബേളൂര്‍, കോടോത്ത്, തായന്നൂര്‍, കളളാര്‍, പനത്തടി, ബളാല്‍, മാലോത്ത്, ഹോസ്ദുര്‍ഗ്, ബല്ല, കാഞ്ഞങ്ങാട്, പുതുക്കൈ, പരപ്പ, കരിന്തളം, കിനാനൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം. 

കേരളത്തിന്റെ ഭൂപ്രകൃതി പോലെ തീരദേശവും ഇടനാടും മലനാടും ഉള്‍പ്പെടുന്നതാണ് ഈ മണ്ഡലം. ഹോസ്ദുര്‍ഗ് നിയമസഭാ മണ്ഡലമയിരുന്നപ്പോള്‍ 1687 ല്‍ 81.33 ശതമാനവും 1991 ല്‍ 78.60 ശതമാനവും 1996 ല്‍ 72.04 ശതമാനവും 2001 ല്‍ 76.74 ശതമാനവും 2006 ല്‍ 69.68 ശതമാനവുമായിരുന്നു പോളിങ് ശതമാനം. 2011 ല്‍ കാഞ്ഞങ്ങാട് മണ്ഡലത്തിലെ പോളിങ് ശതമാനം 78.41 ആയിരുന്നു.  

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 78 ശതമാനമായിരുന്നു കാഞ്ഞങ്ങാട് മണ്ഡലത്തിലെ പോളിങ് ശതമാനം. 97205 പുരുഷ വോട്ടര്‍മാരും 107240 സ്ത്രീ വോട്ടര്‍മാരുമുള്‍പ്പെടെ 204445 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 75244 പുരുഷന്മാരും 85241 സ്ത്രീകളുമുള്‍പ്പെടെ 160485 പേര്‍ വോട്ടു ചെയ്തു.

Share
അഭിപ്രായം എഴുതാം