പത്തനംതിട്ട: നിയസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എപിക് (ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) കാര്‍ഡ് ലഭിച്ചത് 18301 പേര്‍ക്ക്. 2021 ജനുവരി 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തവര്‍ക്കാണ് എപിക് കാര്‍ഡ് നല്‍കി വരുന്നത്. ബൂത്ത് അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണ് എപിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. മാര്‍ച്ച് ഒന്‍പതു വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ പുതിയ എപിക് കാര്‍ഡ് ലഭിച്ചത് 18301 പേര്‍ക്ക്
