കണ്ണൂർ: നെഹ്‌റു യുവകേന്ദ്ര ജില്ലാതല യുവജന കണ്‍വെന്‍ഷന്‍ ഡിഐജി കെ സേതുരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന് കെ സേതുരാമന്‍ സമ്മാനിച്ചു. ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ജില്ലാതല ഉപന്യാസ മത്സര വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം, ജില്ലയില്‍ നടത്തിയ തൊഴിലധിഷ്ഠിത പരിപാടിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയും നടന്നു.
ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ അധ്യക്ഷനായി. സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് പ്രോഗ്രാം ഒഫീസര്‍ വിനോദന്‍ പൃത്തിയില്‍, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ അഭയ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു