സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായര്‍ക്കുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ  സ്വീപ് കാഞ്ഞങ്ങാട് മണ്ഡലതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഹൊസ്ദുര്‍ഗ് തഹസിലര്‍ദാര്‍ പി പ്രേംരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സി ഡി പി ഒ ബേബി പി അധ്യക്ഷയായി. സ്‌കൂള്‍ കൗണ്‍സിലേഴ്സായ അനിത, അമൃത, ഗൗരി എന്നിവര്‍ സംസാരിച്ചു. എന്‍ എന്‍ എം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍  അശ്വത്ത് സ്വാഗതവും ഐ സി ഡി എസ് കാഞ്ഞങ്ങാട് സീനിയര്‍ ക്ലാര്‍ക്ക് ആശാലത നന്ദിയും പറഞ്ഞു. വോട്ടര്‍ ലിസ്റ്റില്‍ പേര് ഇല്ലാത്തവരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ബാക്കിയുള്ളവരെ അക്ഷയ കേന്ദ്രങ്ങളിലേക്ക് അയച്ചു.  

Share
അഭിപ്രായം എഴുതാം