ചാലക്കുടി: കോടശേരി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കുണ്ടുകുഴിപ്പാടത്ത് സ്വകാര്യ ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമായി നടക്കുന്നതായി ആക്ഷേപം. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഗോഡൗണിന്റെ നിര്‍മ്മാണത്തില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. കഴിഞ്ഞ വര്‍ഷം ഗോഡൗണിന്റെ നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വയ്ക്കുകയായിരുന്നു.
ജനവാസകേന്ദ്രമായ കുണ്ടുകുഴിപ്പാടത്ത് സ്വകാര്യ ഗ്യാസ് ഏജന്‍സി നടത്തുന്ന നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്നും ഗോഡൗണ്‍ മാറ്റിസ്ഥാപിക്കണമെന്നും ബിഡിജെഎസ് കോടശേരി പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സന്തോഷ് അദ്ധ്യക്ഷനായിരുന്നു. ബിഡിജെഎസ് ചാലക്കുടി മണ്ഡലം സെക്രട്ടറി ടികെ മനോഹരന്‍ യോഗം ഉദ്ഘാടനം ചെയ്തു. പിജി സന്തോഷ്‌കുമാര്‍ ,പിസി മനോജ്, മഹേശ്വരി തിലകന്‍, എന്‍.വി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.