മരം വെട്ടിമാറ്റുന്നതിനിടെ തലയില്‍ വീണ് ദാരുണാന്ത്യം

നെടുംകണ്ടം: പറമ്പില്‍ മരം വെട്ടിമാറ്റുന്നതിനിടയില്‍ മരം തലയില്‍ വീണ് ഹെഡ് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നെടുംകണ്ടം സെയ്ന്‍ന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എഴുകും വയല്‍ സ്വദേശി കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ് മരിച്ചത്.

ഇരട്ടാറ്റിലെ പുരയിടത്തില്‍ വീട് നിര്‍മ്മിക്കുന്നതിനായി മുറിച്ച മരം കവുങ്ങില്‍ തട്ടി ലിജിയുടെ തലയിലേക്ക് വീഴുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം 2021 മാര്‍ച്ച് 5ന് വെളളിയാഴ്ച വൈകിട്ട് 5ന് എഴുകും വയല്‍ നിത്യസഹായ മാതാ പളളിയില്‍. ഭാര്യ: റെജിമോള്‍( അദ്ധ്യാപിക,വെളളയാംകുടി സെയ്ന്‍റ് ജെറോംസ് ഹൈസ്‌കൂള്‍), കമ്പം മെട്ട് വളളിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബെനഡിക്ട് (വിദ്യാര്‍ത്ഥി ഇടുക്കി രൂപത മൈനര്‍ സെമിനാരി), ബെഞ്ചമിന്‍,ആരോന്‍, ബര്‍ണാഡ്.

Share
അഭിപ്രായം എഴുതാം