അമ്പലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ പുത്തന്‍നട കണിയാമ്പറമ്പില്‍ സത്യപാലന്റെ മകള്‍ സാന്ദ്ര (21) ആണ് മരിച്ചത്. ജൂണില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്.
2021 മാര്‍ച്ച് ഒന്നിന് രാത്രി വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകളുടെ മരണവിവരം അറിഞ്ഞ മാതാവ് കൈഞരമ്പ് മുറിച്ച ആത്മഹത്യക്ക് ശ്രമിച്ചു. അവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി സാന്ദ്രയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.