മാറുമറയ്ക്കാനുളള പോരാട്ടത്തിന്റെ 65-ാം വാര്‍ഷികം ആഘോഷിച്ച് പുരോഗമന കലാ സാഹിത്യ സംഘം

തൃശൂര്‍; മാറുമറയ്ക്കാനുളള പോരാട്ടത്തിന്റെ സ്മരണയില്‍ തൃശൂര്‍ വേലൂരിലെ മണിമലര്‍ക്കാവ് . 1956ലെ കുംഭ ഭരണിക്കാണ് സ്ത്രീകള്‍ മാറുമറച്ച് താലമേന്തിയത്. പോരാട്ടത്തിന്റെ 65-ാം വാര്‍ഷികം പുരോഗമന കലാ സാഹിത്യ സംഘം ആഘോഷിച്ചു.

മണിമലര്‍ക്കാവ് വേലയില്‍ താലമെടുക്കുന്ന സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു അക്കാലത്തെ വ്യവസ്ഥ. ഇത് ചെറുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചതോടെ എ.എസ്എന്‍ നമ്പീശന്റെയും കെ.എസ് ശങ്കരന്റെയും നേതൃത്വത്തില്‍ സമരരൂപമൊരുക്കി. വേളത്ത് ലക്ഷ്മിക്കുട്ടിയായിരുന്നു സമരനായിക. ഇവര്‍ക്കൊപ്പം 25 ഓളം സ്ത്രീകള്‍ മാറ് മറച്ച് താലമേന്തി. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ സ്ത്രീകള്‍ മാറുമറച്ച്താലമേന്താന്‍ വഴിയൊരുക്കി.

ഇക്കാലത്ത് ചരിത്രവല്‍ക്കരണ പ്രക്രിയയും സിദ്ധാന്തവല്‍ക്കരണവും അനിവാര്യമാണെന്നും മറ്റുസംസ്ഥാനങ്ങളില്‍ ചരിത്രവല്‍ക്കരണ പ്രക്രിയ നിന്നുപോയപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തതാണ് സാമൂഹ്യ മുന്നേറ്റത്തിന് കാരണമായതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് പറഞ്ഞു.

മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമര പോരാളികളായ വെളളറോട്ടില്‍ മീനാക്ഷി, കെ.കെ ചീരു, സമരത്തിന് നേതൃത്വം നല്‍കിയ കെസ് ശങ്കരന്‍ എഎസ്.എന്‍ നമ്പീശന്‍റെ ഭാര്യ ദേവകി നമ്പീശന്‍ എന്നിവരെ മന്ത്രി എസി മൊയ്തിന്‍ ചടങ്ങില്‍ ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ മുഖ്യാഥിതി ആയി. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് .ആര്‍ ഷോബി അദ്ധ്യക്ഷനായിരുന്നു. കലാ സാഹിത്യസംഘം ജില്ലാ കമ്മറ്റി അംഗം സിഎഫ് ജോണ്‍ ജോഫി, ഡോ. റോയി മാത്യു, സിപിഐ എം വടക്കാഞ്ചേരി എരിയാ സെക്രട്ടറി ഡോ. കെഡി ബാഹുലേയന്‍ കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം വി മുരളി എന്നിവര്‍ സംസാരിച്ചു. സുരേഷ് പുതുക്കുളങ്ങര സ്വാഗതവും ടിഎം വേണു നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം