പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി ക്രൂരമായി കൊന്ന നിലയില്‍

കോട്ടയം: കോട്ടയം അരീപ്പറമ്പില്‍ പറമ്പില്‍ കെട്ടിയിരുന്ന പോത്തിനെ റബര്‍മരത്തില്‍ കെട്ടിക്കൂക്കി കൊന്ന നിലയില്‍ കണ്ടെത്തി. അരീപ്പറമ്പ് മൂലേക്കുളം രാജുവിന്റെ ഒന്നരവയസുളള പോത്തിനെയാണ് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. 2021 മാര്‍ച്ച് ഒന്നാംതീയതി വൈകുന്നേരത്തോടെയാണ് സംഭവം . പറമ്പില്‍ തീറ്റതിന്നാന്‍ കെട്ടിയിരുന്ന പോത്തിനെ വൈകിട്ട് അഴിക്കാന്‍ ചെന്നപ്പോഴാണ് റബറിന്റെ ഉയരമുളള ശിഖരത്തില്‍ കയറിട്ട്‌ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. സംഭവം മൃഗസംരക്ഷണ വകുപ്പ അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
അഭിപ്രായം എഴുതാം